മയക്കുമരുന്ന് ഗുളിക നിർമ്മിക്കുന്ന ഉപകരണം പിടിച്ചെടുത്ത് ഗാർഡ

Kildare,Westmeath കൗണ്ടികളില്‍ നിന്നായി 2.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് ഗാര്‍ഡ. ശനിയാഴ്ച നടന്ന പരിശോധനയില്‍ കൊക്കെയ്ന്‍, കഞ്ചാവ് എന്നീ മയക്കുമരുന്നുകളും, 112,000 യൂറോയും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

തുടരന്വേഷണത്തില്‍ മയക്കുമരുന്ന് ഗുളികകള്‍ നിര്‍മ്മിക്കുന്ന ഒരു കേന്ദ്രവും ഗാര്‍ഡ കണ്ടെത്തി. ഗുളികകള്‍ നിര്‍മ്മിക്കുന്ന രണ്ട് മെഷീനുകളാണ് ഇവിടെയുണ്ടായിരുന്നത്. ഒപ്പം കഞ്ചാവ് കൃഷിക്കുള്ള സൗകര്യവും ഉണ്ടായിരുന്നു.

സംഭവത്തില്‍ അഞ്ച് പുരുഷന്മാരെയും, ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു പുരുഷനെയും സ്ത്രീയെയും പിന്നീട് വിട്ടയച്ചു.

Share this news

Leave a Reply

%d bloggers like this: