ലിമറിക്കിലെ കെട്ടിടത്തില്‍ ശനിയാഴ്ചയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഒരാള്‍ക്ക് പരിക്ക്. പുലര്‍ച്ചെ 3.10-ഓടെ Hyde Road-ലുള്ള രണ്ട് വീടുകളിലായാണ് സ്‌ഫോടനം നടന്നത്. ഉപകരണം പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് നിഗമനം.
ഗാര്‍ഡയും, അടിയന്തരരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. കൈയ്ക്ക് പരിക്കേറ്റ 30-ലേറെ പ്രായമുള്ള ഒരാള്‍ക്ക് ഇവിടെ വച്ച് തന്നെ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ സാരമുള്ളതല്ല.
ലിമറിക്ക് സിറ്റിയിലെ Hyde Road പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ 2.30-നും 3.15-നും ഇടയില്‍ ഉണ്ടായിരുന്ന ആരില്‍ നിന്നെങ്കിലും വിവരം ലഭിച്ചേക്കുമെന്നാണ് ഗാര്‍ഡയുടെ പ്രതീക്ഷ. ഡാഷ് ക്യാം ദൃശ്യം ലഭിച്ചാലും അന്വേഷണത്തെ സഹായിക്കും.
സംഭവത്തെപ്പറ്റി എന്തെങ്കിലും സൂചനയുളളവര്‍ തൊട്ടടുത്ത സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു:
Roxboro Road Garda Station on 061 21 4340
Garda Confidential Line on 1800 666 111