അയർലണ്ടിൽ നിയമപാലനത്തിന് ഗാർഡകളില്ല; കഴിഞ്ഞ വർഷം പിരിഞ്ഞുപോയത് 469 പേർ

അയര്‍ലണ്ടില്‍ ഗാര്‍ഡയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. 2022-ല്‍ 469 ഉദ്യോഗസ്ഥരാണ് ഗാര്‍ഡ വിട്ടത്.

സേനയില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തത് നിയമപാലനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമങ്ങള്‍ കൂടി വരുന്നതോടെ അവ കൃത്യമായി നടപ്പിലാക്കാന്‍ നിയമപാലകരില്ലാത്ത സ്ഥിതിയാണ്. മാത്രമല്ല രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയുമാണ്.

പുതിയ നിയമങ്ങള്‍ അത്യാവശ്യമാണെന്നും, അവ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ Association of Garda Sergeants & Inspectors (AGSI) ജനറല്‍ സെക്രട്ടറി Antoinette Cunningham, എന്നാല്‍ അത് നടപ്പിലാക്കാന്‍ വേണ്ട ആളുകളുടെ അഭാവം സാമൂഹികമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.

വംശീയാധിക്ഷേപത്തോടെയുള്ള സംസാരങ്ങള്‍, കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനുള്ള നീക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഈ ബില്‍ ഇപ്പോള്‍ Seanad-ല്‍ ചര്‍ച്ചയിലാണ്.

വിമര്‍ശനങ്ങളുയര്‍ന്നെങ്കിലും, ഈ നിയമം നടപ്പിലാക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ വ്യക്തമാക്കുകയും ചെയ്തു. പലരും വംശീയാധിക്ഷേപം പേടിച്ച് വീടിന് പുറത്തിറങ്ങാറില്ലെന്നും, അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മക്കന്റീ വ്യക്തമാക്കി.

ശാരീരിക അക്രമത്തിന് പുറമെ വംശീയമായ വിദ്വേഷത്താല്‍ വീടുകള്‍ നശിപ്പിക്കുക, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയും ഈ നിയമപ്രകാരം കര്‍ശനമായ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: