കാറിൽ നിന്നും ബാഗ് വലിച്ചെറിഞ്ഞു; പരിശോധിച്ച ഗാർഡ കണ്ടെടുത്തത് തിര നിറച്ച തോക്ക്

കൈകാണിച്ചിട്ട് നിര്‍ത്താതെ പോയ കാറില്‍ നിന്നും തോക്ക് പിടിച്ചെടുത്ത് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് ഡബ്ലിനിലെ Wellview Road-ല്‍ വച്ച് Blanchardstown District Drug unit കൈ കാണിച്ചിട്ടും ഗാര്‍ഡയെ വെട്ടിച്ച് വാഹനം കടന്നുകളഞ്ഞത്.

കാര്‍ അമിതവേഗതയിലായിരുന്നത് കാരണമായിരുന്നു ഉദ്യോഗസ്ഥര്‍ നിര്‍ത്താന്‍ കൈകാണിച്ചത്. വാഹനത്തില്‍ നിന്നും ഒരു കറുത്ത ബാഗ് പുറത്തേയ്ക്ക് കളയുന്നത് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുകയും ചെയ്തു.

പിന്നീട് നിര്‍ത്തിയ വാഹനത്തില്‍ നിന്നും യാത്രക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്ത ഗാര്‍ഡ പ്രദേശത്ത് പരിശോധന നടത്തി ഇവര്‍ വലിച്ചെറിഞ്ഞ ബാഗ് കണ്ടെടുത്തു. അതില്‍ നിന്നും തിരകള്‍ നിറച്ച ഒരു തോക്കും കണ്ടെടുത്തു.

ഇരുവരെയും കസ്റ്റഡിയിലെടുത്തതായും, സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുമെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: