അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ Low Pay Commission നിര്‍ദ്ദേശം. ശമ്പളം മണിക്കൂറില്‍ 12% വര്‍ദ്ധിപ്പിക്കാന്‍ വൈകാതെ തന്നെ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ രാജ്യത്തെ കുറഞ്ഞ ശമ്പളം മണിക്കൂറില്‍ 11.30 എന്നത് 12.70 യൂറോ ആയി ഉയരും.
അതേസമയം കമ്മീഷന്റെ ശുപാര്‍ശ തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അത് ലഭിക്കുന്നപക്ഷം പരിഗണിക്കുമെന്നും പ്രധാനമന്ത്രി ലിയോ വരദ്കര്‍ പ്രതികരിച്ചു. ശമ്പള കമ്മീഷന്റെ ശുപാര്‍ശകളെല്ലാം തങ്ങള്‍ നേരത്തെ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.