ക്ലൊന്മേൽ:- നാളെ ജൂലായ് 22 ആം തീയതി, ഫെറി ഹൗസ് കോംപ്ലക്സിൽ (Eircode:- E91 RF 38) വച്ച് ഒരു പുതിയ ചരിത്രം പിറക്കുകയാണ്. മലയാളികളുടെ നേതൃത്വത്തിൽ ഏവർക്കും വേണ്ടി നടത്തുന്ന ഒരു ഉത്സവ കാലം. സമ്മർ ഫെസ്റ്റ് 2023, സമാനതകളില്ലാത്ത ഒരുപിടി കലാകായിക മാമാങ്കങ്ങൾക്കാണ് വേദി തുറക്കുന്നത്.
ആവേശം കുത്തിനിറക്കുന്ന വടംവലി മത്സരവും, പഞ്ചഗുസ്തിയും, ഉത്സവ ലഹരിയിലേക്ക് എടുത്തറിയുന്ന വിവിധ ഗ്രൂപ്പുകൾ നടത്തുന്ന സംഗീത പരമ്പരകളും, നാട്യ-നടന മത്സരങ്ങളും, ഒരു ദിവസം മുഴുവൻ കുട്ടികൾക്ക് ചിരിയും കളിയുമായി ഓടി നടക്കാനുള്ള കുട്ടികളുടെ പാർക്കും, പിന്നെ മലയാളിയുടെ രുചിക്കൂട്ടും ചേരുമ്പോൾ അതിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ല.
നാളെ രാവിലെ 10 മണിക്ക്, ക്ലോൺമെലിലെ ഫെറി ഹൗസ് കോംപ്ലക്സിലേക്ക് (E91 RF 38), ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു എന്ന് ടിപ് ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സംഘാടകസമിതി അറിയിച്ചു.
പ്രവേശനം തീർത്തും സൗജന്യമാണ്, ഒപ്പം പങ്കെടുക്കുന്ന ഭാഗ്യവാന്മാർക്ക് സമ്മാനങ്ങളും ഉണ്ട്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടാൻ:-
0894687808 :- Mathew
0874644343 :- Jibu
0879096246 :- Lijo
0894112129 :- Roney