മുൻ മുഖ്യമന്ത്രിയും, ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കാവൻ മലയാളികൾ അനുശോചിച്ചു.
നിരവധി മലയാളികൾ പങ്കെടുത്ത യോഗത്തിൽ
ഉമ്മൻചാണ്ടിയുമായുള്ള വ്യക്തിബന്ധങ്ങളും അനുഭവങ്ങളും ആളുകൾ ഓർത്തെടുത്തു. മികച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു ഉമ്മൻചാണ്ടി എന്ന് ആളുകൾ അഭിപ്രായപ്പെട്ടു .
മൗന പ്രാർത്ഥനയോടു കൂടി തുടങ്ങിയ ചടങ്ങിൽ അബീഷ് മാന്വൽ സ്വാഗതം പറഞ്ഞു. ജോജസ്റ്റ് മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു.
ചാക്കോച്ചൻ മടപ്പള്ളിമറ്റം, സോജി സിറിയക്, സക്കു സക്കറിയ, അബിൻ ക്ലമന്റ്, ജിൻസൺ ജോസഫ്, വിവേക് തോമസ് മാത്തുക്കുട്ടി വർക്കി, ദീപു മാത്യു,സെബിൻ സിറിയക്, ശ്രീകുമാർ കൈപ്പിള്ളിൽ, ലിബിൻ വർഗീസ്, വിനീഷ്, ഡാനി വർഗീസ്, ബിനീഷ് ഫിലിപ്പ്, സൽമാ ജോർജ്, മാർട്ടീന, ലിജി ഡാനി, ഫവാസ് മാടശ്ശേരി തുടങ്ങിയവർ സംസാരിച്ചു.