സെന്‍ട്രല്‍ ഡബ്ലിനില്‍ യുഎസ് ടൂറിസ്റ്റിനെ ആക്രമിച്ച കേസില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ബുധനാഴ്ചയാണ് 50-ലേറെ പ്രായമുള്ള സ്റ്റീഫന്‍ ടെര്‍മിനി എന്ന അമേരിക്കന്‍ പൗരന്‍ Talbot Street-ല്‍ വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഇദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു.
തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ചയാണ് കൗമാരക്കാരന്‍ അറസ്റ്റിലായത്. പ്രതിയെ പ്രത്യേക സിറ്റിങ്ങില്‍ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.