ഡബ്ലിനിൽ കട കൊള്ളയടിക്കാൻ കോടാലിയുമായി എത്തിയയാൾ പിടിയിൽ

ഡബ്ലിനിലെ വ്യാപാരസ്ഥാപനം കൊള്ള നടത്താന്‍ ശ്രമിച്ചയാളെ ഗാര്‍ഡ പിടികൂടി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് Frederick Street North-ലെ ഒരു കടയില്‍ കയറിയ പ്രതി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ഇയാളുടെ കൈവശം ഒരു കത്തിയും, കോടാലിയും ഉണ്ടായിരുന്നു. പണം ലഭിക്കാതെ വന്നതോടെ ഇയാള്‍ സ്ഥലം വിടുകയും ചെയ്തു.

തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ഗാര്‍ഡ ഏതാനും സമയത്തിന് ശേഷം 30-ലേറെ പ്രായമുള്ള പ്രതിയെ പിടികൂടി. ഇയാളുടെ കൈയില്‍ നിന്നും കൊള്ള നടത്താനുപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

ഡബ്ലിന്‍ ഗാര്‍ഡ സ്‌റ്റേഷനില്‍ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 4 പ്രകാരം കുറ്റം ചുമത്തിയ പ്രതിയെ ഇന്ന് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: