കിൽക്കെനിയിൽ മനോഹരമായ നാല് ബെഡ്‌റൂം വീട് വിൽപ്പനയ്ക്ക്; വില അറിയണ്ടേ?

കില്‍ക്കെനിയിലെ Baunlusk-ല്‍ മാനോഹരമായ ഫോര്‍ ബെഡ്‌റൂം വീട് വില്‍പ്പനയ്ക്ക്. 0.71 ഏക്കറിലായി പൂന്തോട്ടത്തിന് നടുവില്‍ പണിഞ്ഞിരിക്കുന്ന വീടിന് 750,000 യൂറോയാണ് വിലയിട്ടിരിക്കുന്നത്. 2018-ലാണ് വീട് നിര്‍മ്മിച്ചത്.

റിസപ്ഷന്‍ റൂം, കിച്ചണ്‍, ബെഡ്‌റൂമുകള്‍, എന്നിവയാണ് വീട്ടിനകത്തെ സൗകര്യങ്ങള്‍. ഒപ്പം എന്‍ട്രന്‍സ് ഹാള്‍, ഡൈനിങ്, ഫാമിലി റൂം, ലിവിങ് റൂം, യൂട്ടിലിറ്റി റൂം, അതിഥികള്‍ക്കുള്ള ബാത്ത്‌റൂം സൗകര്യം എന്നിവയുമുണ്ട്.

നീണ്ട ഡ്രൈവ് വേയിലൂടെയാണ് വീട്ടിലെത്തുന്നത് എന്നതിനാല്‍, പുറത്ത് നിന്നും വരുന്നവര്‍ക്ക് ആവശ്യത്തിന് പാര്‍ക്കിങ് സ്‌പേസ് ഉണ്ട്. ഡ്രൈവ് വേയ്ക്ക് ചുറ്റും പുല്‍ത്തകിടിയാണ്.

വീടിന് സമീപത്തായി ഗരാഷ് ഉണ്ട്. ഗരാഷിന് ഇലക്ട്രോണിക് റോളര്‍ ഡോര്‍, പ്രത്യേക പെഡസ്ട്രിയന്‍ ഡോര്‍ എന്നീ സൗകര്യങ്ങളുണ്ട്. ഇവിടെ തന്നെയാണ് കിണറും നിര്‍മ്മിച്ചിരിക്കുന്നത്.

മനോഹരമായ ഗ്രാമീണ കാഴ്ചയാണ് വീടിന് ചുറ്റുമെന്നതിനാല്‍ സമാധാനത്തോടെ ജീവിക്കാന്‍ പറ്റിയ ഇടമാണിത്.

Share this news

Leave a Reply

%d bloggers like this: