Kerry-യില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ നിര്‍ബന്ധമാക്കി University Hospital Kerry (UHK). പ്രത്യേകിച്ചും 65-ന് മുകളില്‍ പ്രായമായവരില്‍ രോഗബാധ ഉണ്ടാകുന്നതിനെത്തുടര്‍ന്ന് ആശുപത്രിയിലെ സന്ദര്‍ശനത്തിനും തിങ്കളാഴ്ച മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 17-23 തീയതികള്‍ക്കിടെയാണ് Kerry-യില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. ആ ആഴ്ചയില്‍ 61 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതിന് തൊട്ടുമുമ്പത്തെ ആഴ്ച 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം കോവിഡ് മരണങ്ങളിലോ, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലോ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടില്ല. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ന്യൂമോണിയ പോലുള്ള രോഗങ്ങളാല്‍ മരണം സംഭവിക്കുന്നില്ലെന്ന് ഈയിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിരുന്നു.