ബ്രേയിൽ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ബ്രേയിലെ പ്രമുഖമായ “വുഡ്ബ്‌റൂക് കോളേജിൽ ഓഗസ്റ്റ് ഇരുപത്തി ആറിന് ശനിയാഴ്ച” ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ ഓണത്തെ വരവേൽക്കാൻ ജസ്റ്റിൻ ചാക്കോയുടെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു.

തുമ്പപ്പൂ ’23 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ സോൾ ബീറ്റസ്ന്റെ ഗാനമേളയും രുചിയുടെ തമ്പുരാക്കന്മാരായ ഷീല പാലസ് ഒരുക്കുന്ന ഗംഭീര ഓണ സദ്യയും ഉൾപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.

സൗത്ത് ഡബ്ലിൻ മുതൽ വിക്‌ലോ കൗണ്ടിയിലെ മിക്ക ഭാഗങ്ങളിലേയും മലയാളികൾ ഭൂരിഭാഗമുള്ള ഇന്ത്യൻ സമൂഹം ഓണം ആഘോഷമാക്കാൻ തിരഞ്ഞെടുത്തിരിക്കുന്ന വേദി ഏവർക്കും വളരെ എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്ന ബ്രേയ് മോട്ടോർവേയോട് ചേർന്ന് കിടക്കുന്ന വുഡബ്‌റൂക് കോളേജിന്റെ അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓഡിറ്റോറിയമാണ്.


പ്രായഭേദമന്യേ കലാസാംസ്കാരിക പരിപാടികളിൽ പങ്കെടുത്ത്‌ ഈ ആഘോഷങ്ങൾക്ക് ഊർജം പകരണമെന്നും ഇതൊരു അറിയിപ്പായി കരുതണമെന്നും സ്വാഗതസംഘം അറിയിച്ചു .കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.

നിങ്ങളുടെ സീറ്റ്‌ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്

Jestine Wicklow – 0872671587
Bijo Bray – 0873124724
Kissan Bray – 0876288906
Abhilash Loughlinstown – 0851511414
Vinod Shankil – 0870681032
Prince wicklow – 0871202784
Lukose Cherrywood – 0892018348
Rison Wicklow – 0876666135
Tony Bray- 0894171440
Biju Bray- 0879464444
Martin Wicklow – 0872774252
Jino Bray – 0874416839
Jose Bray – 0896110172
Sunny Cherrywood – 0874198515
Dennis Cherrywood – 0872129749
Bibin Wicklow – 0894492321

Share this news

Leave a Reply

%d bloggers like this: