അയർലണ്ടിനെതിരെ തീപാറുന്ന പന്തുകളുമായി ബുംറ എത്തും! മടങ്ങിവരവിനൊരുങ്ങി ഫാസ്റ്റ് ബോളർ

ഇന്ത്യയുടെ സ്റ്റാര്‍ ബോളര്‍ ജസ്പ്രീത് ബുംറ, അയര്‍ലണ്ട്-ഇന്ത്യ ടി20 ടൂര്‍ണ്ണമെന്റില്‍ മടങ്ങിവരുന്നു. 2022-ന് സെപ്റ്റംബറിനി് ശേഷം 29-കാരനായ ബുംറ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല.

നടുവിന് പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ജറി നടത്തിയ അദ്ദേഹം, ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന്റെ ഭാഗമായി കഠിന പരിശീലനത്തിലാണ്. നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിലും വലംകയ്യനായ ഫാസ്റ്റ് ബോളറുടെ സാന്നിദ്ധമില്ല.

ഇതിന് പുറമെ ഏഷ്യാ കപ്പ്, ടി20 വേള്‍ഡ് കപ്പ്, ഐപിഎല്‍ 2023 സീസണ്‍ എന്നിവയും ബുറയ്ക്ക് നഷ്ടമായിരുന്നു.

എന്നിരുന്നാലും ഓഗസ്റ്റില്‍ നടക്കുന്ന ഇന്ത്യ-അയര്‍ലണ്ട് ടി20 ടൂര്‍ണ്ണമെന്റില്‍ തീപാറുന്ന പന്തുകളുമായി ബുംറ കളം നിറയുമ്പോള്‍ ആവേശം കൊടുമുടി കയറും.

ഓഗസ്റ്റ് 18, 23 തീതികളിലായി ഡബ്ലിനില്‍ രണ്ട് ടി20 മത്സരങ്ങളാണ് നടക്കുക.

Share this news

Leave a Reply

%d bloggers like this: