അയര്‍ലണ്ടില്‍ Dunnes Stores വിറ്റ കുട്ടികളുടെ സ്വിമ്മിങ് വെസ്റ്റ് തിരിച്ചെടുക്കുന്നു. ഇത് ധരിച്ചാലും, നീന്തുന്നതിനിടെ മുങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് നടപടി.
Dunnes Kids Swim Jacket നിര്‍മ്മിക്കാനുപയോഗിച്ചിരിക്കുന്ന തുണി, ദേഹത്ത് നിന്നും വിട്ടുപോകാന്‍ സാധ്യതയുള്ളതാണെന്നും, അതിനാല്‍ കുട്ടികള്‍ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്നും The Competition and Consumer Protection Commission (CCPC) വ്യക്തമാക്കി.
ഏകദേശം 1,237 ജാക്കറ്റുകള്‍ രാജ്യത്ത് വില്‍പ്പന നടന്നതായാണ് കണക്കാക്കുന്നത്.
ജാക്കറ്റിന്റെ വിശദാശംങ്ങള്‍ ചുവടെ:
മോഡല്‍ ടൈപ്പ്/ നമ്പര്‍: 3248157
ബാച്ച് നമ്പര്‍: 230515
ബാര്‍ കോഡുകള്‍: 5099014540546/5099014540539/5099014540522
നിങ്ങള്‍ ഈ ജാക്കറ്റ് വാങ്ങിയിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അത് കുട്ടികളെ ഉപയോഗിക്കാന്‍ സമ്മതിക്കരുത്. ഇവ Dunnes Stores-ല്‍ തിരികെയെത്തിച്ചാല്‍ മുഴുവന്‍ തുകയും തിരികെ നല്‍കുന്നതാണ്. കൂടുതല്‍ സഹായങ്ങള്‍ക്ക് ഇമെയിലും അയയ്ക്കാം: customerservice@dunnesstores.com