വെക്‌സ്‌ഫോര്‍ഡ് കൗണ്ടിയിലെ Rosslare Europort-ല്‍ 9.3 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍. 133 കിലോയോളം വരുന്ന കൊക്കെയ്‌നാണ് റവന്യൂ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.
ഫെറിയില്‍ തുറമുഖത്ത് ഇറക്കിയ ചരക്ക് പരിശോധിക്കവേയാണ് വലിയ മയക്കുമരുന്ന് വേട്ട നടന്നത്.
30-ലേറെ പ്രായമുള്ള പുരുഷന്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇക്കഴിഞ്ഞ ജൂലൈ 13-ന് Rosslare Europort വഴി കടത്താന്‍ ശ്രമിച്ച 11.4 മില്യണ്‍ യൂറോ വിലവരുന്ന കൊക്കെയ്ന്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.