അയര്‍ലണ്ടില്‍ വാടകയ്ക്ക് വീട് നല്‍കാന്‍ സെക്‌സ് ആവശ്യപ്പെടുന്നതിനെതിരെ നിയമം വരുന്നു. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബറില്‍ Sinn Fein പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
വാടകയ്ക്ക് താമസത്തിനെത്തുന്നവരോട് വീട്ടുടമകള്‍, വീട് ലഭിക്കണമെങ്കില്‍ സെക്‌സിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നതായി പരാതികളുയര്‍ന്നതോടെയാണ് ഇതിനെതിരായ നിയമം പാസാക്കാന്‍ നീക്കമുണ്ടായിരിക്കുന്നത്. Sex for rent എന്നാണ് ഈ രീതി അറിയപ്പെടുന്നത്.
നിയമപ്രകാരം വാടകക്കാരില്‍ നിന്നും സെക്‌സിന് ആവശ്യപ്പെടുകയോ, അത്തരത്തില്‍ പരസ്യം നല്‍കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കും. നിയമം പ്രാവര്‍ത്തികമായാല്‍ ഇത്തരം വീട്ടുടമകള്‍ക്ക് വലിയ തുക പിഴയൊടുക്കേണ്ടി വരും.
വീട്ടുടമകളുടെ ഈ പെരുമാറ്റം അറപ്പുളവാക്കുന്നതാണെന്ന് പറഞ്ഞ Sinn Fein വക്താവ് Eoin O Broin, ഇത് ഇരപിടിക്കുന്ന തരത്തിലുള്ളതാണെന്നും അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും സ്ത്രീകളായ വാടകക്കാര്‍ക്കാണ് ദുരനുഭവമുണ്ടാകുന്നതെന്ന് പറഞ്ഞ അദ്ദേഹം, വാടകക്കാര്‍ അര്‍ഹിക്കുന്ന സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Residential Tenancy’s Act ഭേദഗതി ചെയ്താകും നിയമം നടപ്പിലാക്കുക.