സൗത്ത് ഡബ്ലിൻ മാർത്തോമാ കോൺഗ്രഷൻ ഒന്നാം വാർഷികം ഓഗസ്റ്റ് 5-ന്

സൗത്ത് ഡബ്ലിനിലെ മാര്‍ത്തോമാ കോണ്‍ഗ്രഗേഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 5-ന് രാവിലെ 10 മണിക്ക് പ്രത്യേക കുര്‍ബാന നടത്തപ്പെടുന്നു. റവ. വര്‍ഗീസ് കോശിയാണ് ചടങ്ങിലെ മുഖ്യാതിഥി. വികാരിയായ റവ. സ്റ്റാന്‍ലി മാത്യു ജോണിന്റെ സാന്നിദ്ധ്യവുമുണ്ടാകും.

കുര്‍ബാനയ്ക്ക് ശേഷം 12 മണിയോടെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക പരിപാടികളും നടക്കുമെന്ന് സൗത്ത് ഡബ്ലിന്‍ മാര്‍ത്തോമാ കോണ്‍ഗ്രഷന്‍ സെക്രട്ടറിയായ അരുണ്‍ ജേക്കബ് എബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: +4473 858 587 (റവ. സ്റ്റാന്‍ലി മാത്യു ജോണ്‍)
+353 872 80001 (അരുണ്‍ ജേക്കബ് എബ്രഹാം)

Share this news

Leave a Reply

%d bloggers like this: