കോർക്കിൽ 4.2 മില്യന്റെ കൊക്കെയ്നുമായി 3 പേർ പിടിയിൽ

കോർക്ക് സിറ്റിയിൽ ഏകദേശം 4.2 മില്യൺ വില വരുന്ന കൊക്കൈനുമായി മൂന്ന് പേരെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച Revenue Officers-ഉം Garda National Drugs and Organised ക്രൈം Bureau യും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഏകദേശം 60 കിലോയോളം വരുന്ന കൊക്കൈൻ പിടിച്ചെടുത്തത്.

20-ന് മുകളിൽ പ്രായം വരുന്ന രണ്ട് പേരെയും 30-ന് മുകളിൽ പ്രായം വരുന്ന ഒരാളെയുമാണ് 1996-ലെ Criminal Justice Act- Section 2 (Drug Trafficking) പ്രകാരം അറസ്റ്റ് ചെയ്തത്.

സംഘം ചേർന്നുള്ള കുറ്റകൃതൃങ്ങൾ ചെയ്യുന്നവരെ ലക്ഷ്യമിട്ട് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ സംഘത്തെ കുറിച്ചുള്ള വിവരം ലഭ്യമായത്. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Share this news

Leave a Reply

%d bloggers like this: