Sinn Fein-ന്റെ ജനപിന്തുണ കുതിച്ചുയർന്നു; ഡബ്ലിനിലെ സുരക്ഷാ പ്രശ്നങ്ങൾ സർക്കാരിന് തിരിച്ചടിയായോ?

അയർലണ്ടിൽ അഭിപ്രായ വോട്ടെടുപ്പിന്റെ പുതിയ കണക്കുകൾ അനുസരിച്ച് Sinn Fein-നെ പിന്തുണക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. Sunday Independent-ന് വേണ്ടി Ireland Thinks നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നത് Sinn Fein-നെ പിന്തുണക്കുന്നവരുടെ എണ്ണം ജൂലൈ മാസത്തിൽ നടത്തിയ വോട്ടെടുപ്പിൽ നിന്നും ഓഗസ്റ്റിൽ 3% ഉയർന്നു 34% ആയി എന്നാണ്. മാർച്ചിൽ 29%, ജൂണിൽ 32% എന്ന രീതിയിൽ പാർട്ടി ജനപിന്തുണ നേടിയിരുന്നു.

വോട്ടെടുപ്പിൽ ഭരണ കൂട്ടുകക്ഷികളായ Fainna Fail-ന്റെ പിന്തുണ 1% കുറഞ് 18% ആവുകയും Green Party-യുടെ പിന്തുണ 2% ഉയർന്ന് 5% എത്തുകയും ചെയ്തു. Fine Gael തങ്ങളുടെ 19% എന്ന പിന്തുണ ഈ വോട്ടിങ്ങിലും നിലനിർത്തി.

Dublin-ൽ ഉണ്ടായ സുരക്ഷാ പ്രശ്നങ്ങൾ കാരണവും Garda Recruitment-ന്റെ എണ്ണത്തിൽ ഉണ്ടായ പിഴവും കാരണം Minister for Justice Helen McEntee-യുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ അതൃപ്തരായതാണ് വോട്ടിങ്ങിൽ പ്രതിഫലിക്കുന്നതെന്ന് കരുതപ്പെടുന്നു.

കഴിഞ്ഞ വോട്ടെടുപ്പിലെ 22 സീറ്റിൽ നിന്നും 2020-ലെ തിരഞ്ഞെടുപ്പിൽ 37 സീറ്റ് എന്ന വൻ നേട്ടമാണ് Sinn Fein- ന് ഉണ്ടായിരുന്നത്. 24.5% വോട്ടുകളാണ് അന്ന് പാർട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ Fine Gael-ന് 35 സീറ്റും Fianna Fail-ന് 28 സീറ്റും Green Party-ക്ക് 12 സീറ്റുകളും ലഭിച്ചിരുന്നു.

അതേ സമയം Politoco നടത്തിയ വോട്ടെടുപ്പിൽ തെളിഞ്ഞത് കഴിഞ്ഞ രണ്ട് വർഷങ്ങളിലായി Sinn Fein-ന്റെ ശരാശരി പിന്തുണ 32% ആണെന്നും ബാക്കിയുള്ള പാർട്ടികൾക്ക് യഥാക്രമം Fianna Fail – 21%, Fine Gael – 19%, Green Party – 4% എന്ന രീതിയിലാണ് എന്നുമാണ്.

Local, European തിരഞ്ഞെടുപ്പുകൾ അടുത്ത വർഷം മെയ്-ജൂൺ മാസങ്ങളിലായാണ് നടക്കുന്നത്. എന്നാൽ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് 2025 വസന്തകാലത്തോട് കൂടി മാത്രമേ ഉണ്ടാവുകയുള്ളു.

Share this news

Leave a Reply

%d bloggers like this: