Dundalk- ല്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. Dundalk-ലെ Rampart Lane-ല്‍ നടന്ന ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം Our Lady of Lourdes ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കൗമാരക്കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ഗാര്‍ഡ, ഇയാളെ Trim ജില്ലാ കോടതിയില്‍ ഹാജരാക്കി.
ആക്രമണത്തിന്റെ ദൃക്സാക്ഷികള്‍ക്കായി ഗാര്‍ഡ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഏതെങ്കിലും വ്യക്തികള്‍ ഈ ആക്രമണം നേരിട്ട് കണ്ടിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളുടെ ക്യാമറയില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ സ്റ്റേഷനില്‍ തെളിവുകള്‍ ഹാജരാക്കണം എന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.