അയർലണ്ടിലെ നോക് തീർത്ഥാടനവും, വി.കുർബ്ബാനയും സെപ്റ്റംബർ 2-ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വി. ദൈവമാതാവിന്റെ ജനന പ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പില്‍, നോക് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ത്ഥയാത്രയും വി. കുര്‍ബ്ബാനയും ഈ വര്‍ഷവും ക്രമീകരിച്ചിരിക്കുന്നു.

സെപ്റ്റംബര്‍ 2 ശനിയാഴ്ച രാവിലെ 09.30-ന് നോക് ബസലിക്കയില്‍ വച്ച് അഭി. തോമസ് മോര്‍ അലക്‌സത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആയിരിക്കും വി. കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്നത്.

എല്ലാ വിശ്വാസികളെയും വി.കുര്‍ബ്ബാനാനയില്‍ സംബന്ധിച്ച് വി. ദൈവമാതാവിന്റെ മധ്യസ്ഥയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. ജെനി ആന്‍ഡ്രൂസ്: 089 449 5599

അഡ്വ. ബിനു ബി അന്തിനാട്ട്: 087 751 7155

Share this news

Leave a Reply

%d bloggers like this: