വടക്കൻ അയർലണ്ടിൽ വീടിന് നേരെ പെട്രോൾ ബോംബേറ്; രണ്ട് പേർ പിടിയിൽ

വടക്കൻ അയർലണ്ടിലെ Armagh-ൽ വീടിനു നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ.ഇക്കഴിഞ്ഞ വെള്ളിയാഴ്ച Barrack Hill ഏരിയയിലാണ് ആക്രമണം നടന്നത്. സംഭവം നടക്കുന്ന സമയത്ത് വീട്ടിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും ഇരുവർക്കും പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല.

ആക്രമണം നടന്നത് അറിഞ്ഞയുടൻ തന്നെ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു, പെട്രോൾ ബോംബ് വന്നുവീണ ജനൽ തകർന്നെങ്കിലും വീടിനകത്തുള്ള സാമഗ്രികൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിരുന്നില്ല. വീടിനുള്ളിൽ ഉണ്ടായിരുന്നവർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെങ്കിലും അപ്രതീക്ഷിത ആക്രമണത്തിന്റെ ഭയത്തിൽ നിന്നും ഇരുവരും മുക്തരായിട്ടില്ലെന്നും പോലീസ്‌സേനയുടെ വക്താവ് അറിയിച്ചു.

സംഭവം നടന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ Dungannon-ലെ പോലീസ് ഓഫിസേഴ്‌സ് ഒരു വാഹനത്തിനുള്ളിൽ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. സംഭവത്തിൽ ഒരു യുവാവിനെയും മധ്യവയസ്കനെയും കസ്റ്റഡിയിലെടുത്ത് ഈ ആക്രമണവുമായി ഇവർക്ക് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടന്ന് വരികയാണ്.

Share this news

Leave a Reply

%d bloggers like this: