ഭാവിയിലേക്കുള്ള കരുതലോടെ അയർലണ്ട്; രാജ്യത്ത് ഗ്യാസ് ഉപഭോഗം കുറഞ്ഞു

അയര്‍ലണ്ടില്‍ ഗ്യാസ് ഉപഭോഗത്തില്‍ വന്‍ കുറവ്. അതേസമയം കാറ്റുപയോഗിച്ച് ഉണ്ടാക്കുന്ന വൈദ്യുതി ഉല്‍പ്പാദനത്തില്‍ വലിയ വര്‍ദ്ധനയും രേഖപ്പെടുത്തി.

2022 ജൂലൈ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ ഗ്യാസിന്റെ ഉപഭോഗം 20% ആണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നിര്‍മ്മാണമേഖലയില്‍ ഗ്യാസിന്റെ ഡിമാന്‍ഡ് 46 ശതമാനവും, ഓഫിസ് മേഖലയില്‍ 32 ശതമാനവും, വിദ്യാഭ്യാസരംഗത്ത് 31 ശതമാനവും കുറയുകയും ചെയ്തു.

ജൂലൈ മാസത്തില്‍ അയര്‍ലണ്ടില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട വൈദ്യുതോര്‍ജ്ജത്തിന്റെ 48% ഗ്യാസ് ഉപയോഗിച്ചാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 17% കുറവാണിത്. 2022 ജൂലൈയെ അപേക്ഷിച്ച് 23% ആണ് കുറവ് എന്നും Gas Networks Ireland-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ആകെ വൈദ്യുതിയുടെ 35 ശതമാനവും ജൂലൈയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടത് കാറ്റാടിയന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. ചില ദിവസങ്ങളില്‍ ഇത് 78% വരെ ഉയര്‍ന്നിരുന്നു. പക്ഷേ കാലാവസ്ഥ പ്രതികൂലമായ സാഹചര്യങ്ങളില്‍ 1% വരെ താഴുകയും ചെയ്തു.

ജൂലൈ മാസത്തിലെ വൈദ്യുതോല്‍പ്പാദനത്തില്‍ 3% കല്‍ക്കരി ഉപയോഗിച്ചാണ്.

Share this news

Leave a Reply

%d bloggers like this: