സ്ലൈഗോയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ 15-നു രാവിലെ; മേയർ മുഖ്യാഥിതി

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സ്ലൈഗോയില്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15-ന് രാവിലെ 8.15-ന് ആരംഭിക്കും. സ്ലൈഗോ റോവേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബില്‍ നടക്കുന്ന പരിപാടിയില്‍ മേയര്‍ ഡെക്ലന്‍ ബ്രീ മുഖ്യാതിഥി ആയിരിക്കും.

മുന്‍ മന്ത്രി ഫ്രാങ്ക് ഫീഹന്‍, സ്ലൈഗോ റോവേഴ്‌സ് ചെയര്‍മാന്‍ ടോമി ഹിഗ്ഗിന്‍സ് തുടങ്ങിയവരും പങ്കെടുക്കും. അസോസിയേഷന്റെ പ്രസിഡന്റ് ഡോ. വിമലാ ശര്‍മ്മ പതാക ഉയര്‍ത്തും, ഇതോടൊപ്പം ദേശഭക്തി ഉണര്‍ത്തുന്ന വിവിധ കലാപരിപാടികളും അസോസിയേഷന്‍ ഒരുക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: