ലിമറിക്കിലെ വീട്ടില്‍ മദ്ധ്യവയസ്‌കയായ സ്ത്രീ മരിച്ചനിലയില്‍. തിങ്കളാഴ്ച വൈകിട്ട് 5.10-നാണ് Newcastle West-ലെ Templegreen പ്രദേശത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്.
സ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ, ശാസ്ത്രീയ പരിശോധന നടത്തും. സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുകയും ചെയ്യും.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ഗാര്‍ഡ വക്താവ് അറിയിച്ചു.