കുട്ടികൾ വരാറായി, പക്ഷെ അയർലണ്ടിലെ സ്‌കൂളുകളിൽ അദ്ധ്യാപകരില്ല

അയര്‍ലണ്ടില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ, സ്‌കൂളുകളില്‍ ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തത് ആശങ്കയുയര്‍ത്തുന്നു. Education Posts വെബ്‌സൈറ്റില്‍ നിലവില്‍ 643 പ്രൈമറി സ്‌കൂള്‍ ടീച്ചര്‍മാരുടെയും, 456 സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍മാരുടെയും ഒഴിവുകളാണ് കാണിക്കുന്നത്.

രാജ്യത്ത് ജീവിതച്ചെലവ് വര്‍ദ്ധിച്ചതും, ഭവനപ്രതിസന്ധിയുമാണ് ആവശ്യത്തിന് അദ്ധ്യാപകരെ ലഭിക്കാന്‍ തടസമാകുന്നതിന് പ്രധാന കാരണങ്ങളെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.

അതേസമയം ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി വിദ്യാഭ്യാസവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ലേബര്‍ പാര്‍ട്ടി വക്താവായ Aodhán Ó Ríordáin വിമര്‍ശനമുയര്‍ത്തി. വരുന്ന സെപ്റ്റംബര്‍ മാസത്തില്‍ കുട്ടികളെത്തുമ്പോള്‍ സ്‌കൂളുകളില്‍ പരിശീലനം സിദ്ധിച്ച അദ്ധ്യാപകര്‍ കുറവായിരിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡബ്ലിനിലെ ജീവിതച്ചെലവിനായി അദ്ധ്യാപകര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ സമാനമായ ഒരു അലവന്‍സ് നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: