അയര്‍ലണ്ടില്‍ മദ്യത്തിന് വീണ്ടും വില കൂട്ടി. മദ്യനിര്‍മ്മാതാക്കളായ Diageo, തിങ്കളാഴ്ച മുതല്‍ പൈന്റിന് 4 സെന്റാണ് വര്‍ദ്ധിപ്പിച്ചത്. ബിയറിനും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ 12 സെന്റ് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ദ്ധന.
Guinness മദ്യത്തിന് 10-15% വരെ വില ഉയര്‍ത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ Guinness, Smithwick’s, Rockshore, Harp, Hop House 13, Carlsberg എന്നിവയുടെയെല്ലാം വില വര്‍ദ്ധിക്കും.
ബിസിനസ് നടത്തിക്കൊണ്ടുപോകാനുള്ള ചെലവ് വര്‍ദ്ധിച്ചതാണ് വിലവര്‍ദ്ധനവിന് കാരണമായി പറയുന്നത്. എന്നാല്‍ ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഈ വിലവര്‍ദ്ധന ഇരുട്ടടിയാണെന്ന് വിമര്‍ശനമുണ്ട്.