പ്രവാസി മലയാളി വാട്ടർഫോഡ് ഓണഘോഷം-2023 ഓഗസ്റ്റ് 19-ന്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം. പൊന്നിന്‍ ചിങ്ങമാസത്തിലേക്കുള്ള കാല്‍വെപ്പ് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു പുതുവർഷത്തിലേക്കുള്ള പ്രതീക്ഷകൾ കൂടിയാണ് സമ്മാനിക്കുന്നത്, ഒപ്പം അത്തപ്പൂക്കളത്തിനും ഓണാഘോഷങ്ങൾക്കുമൊക്കെ വേണ്ടിയുള്ള കാത്തിരിപ്പും ആരംഭിക്കുന്നു.

പ്രവാസി മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷം  ഓഗസ്റ്റ് 19-ആം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മൂൺകോയിൻ പാരിഷ് ഹാളിൽ വച്ച്  സമുചിതമായി ആഘോഷിക്കുന്നു.

വൈവിധ്യമാർന്ന കലാകായിക മത്സരങ്ങൾ, ഓണസദ്യ, തിരുവാതിര, കൂടാതെ അയർലണ്ടിലെ  ഗാനമേള രംഗത്തെ പ്രശസ്തരായ  സോൾ ബീറ്റ്സ്, ഡബ്ലിൻ ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

തദവസരത്തിലേക്ക് വാട്ടർഫോർഡിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ പ്രവാസി കുടുംബങ്ങളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്, പ്രവാസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: