ആക്രമണം തുടരുന്നു; ഡബ്ലിനിൽ ഒരാൾക്ക് കൂടി പരിക്ക്

ഡബ്ലിനില്‍ വീണ്ടും ആക്രമണം. ബുധനാഴ്ച രാത്രിയിലാണ് ഡബ്ലിനിലെ Talbot Street-ല്‍ വച്ച് യുവാവിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ Mater Hospital-ല്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.

കഴിഞ്ഞ മാസം ഇതേ ഏരിയയില്‍ വച്ച് ഒരു അമേരിക്കന്‍ ടൂറിസ്റ്റിനുനേരേയും അക്രമം നടന്നിരുന്നു.

ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ശാസ്ത്രീയ പരിശോധന നടത്തിയതായും, കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: