ലോങ്‌ഫോർഡിൽ പട്ടാപ്പകൽ കത്തികാട്ടി കൊള്ള

ലോങ്ങ്ഫോര്‍ഡില്‍ കവര്‍ച്ചാ സംഘത്തിന്‍റെ ആക്രമണം. ഓഗസ്റ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ലോങ്ങ്ഫോര്‍ഡിലെ Earl Street-ല്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനത്തിലെത്തിയ കവര്‍ച്ചാ സംഘം ജോലിക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചില്ലെങ്കിലും സ്ഥാപനത്തിലെ ചില വസ്തുക്കള്‍ സംഘം കൈവശപ്പെടുത്തി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അതേസമയം കവർച്ച സംബന്ധിച്ച് എന്തെങ്കിലും സൂചനകളുള്ളവരോ, ദൃക്സാക്ഷികളോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. ഓഗസ്റ്റ് 15 ചൊവ്വാഴ്ച രാവിലെ 9:30നും 10:15നും ഇടയില്‍ Earl Street വഴി കടന്നുപോയ ആരെങ്കിലും സംഭവം കാണുകയോ, അതോ ഏതെങ്കിലും വീഡിയോ അല്ലെങ്കില്‍ ഡാഷ്കാം ഫൂട്ടേജില്‍ ഈ ദൃശ്യം പതിയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവ ഉടന്‍ തന്നെ 043 335 0570  എന്ന നമ്പറില്‍ ലോങ്ങ്ഫോര്‍ഡ് ഗാര്‍ഡ സ്റ്റേഷനിലോ അല്ലെങ്കില്‍ ഗാര്‍ഡയുടെ രഹസ്യസ്വഭാവ നമ്പറായ 1800 666 111 എന്ന നമ്പറിലോ അറിയിക്കണം.

Share this news

Leave a Reply

%d bloggers like this: