വടംവലി മത്സരത്തിലെ പുതിയ താരോദയമായി “ക്ലോൺമേൽ ടഗ് വാരിയേഴ്സ്”

കോർക്ക്: കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ, ഓണാഘോഷ പരിപാടികളോട് അനുബന്ധിച്ച് നടന്ന വടംവലി മത്സരത്തിൽ ടിപ്പെറിയിൽ നിന്നുള്ള “ക്ലോന്മൽ ടഗ് വേരിയസ്” ഒന്നാംസ്ഥാനം കരസ്ഥമാക്കി. 

ഓഗസ്റ്റ് 19-ആം തീയതി, കോർക്കിൽ വച്ച് നടന്ന ആവേശോജ്വലമായ മത്സരത്തിൽ മൊത്തം ആറ് ടീമുകളാണ് പങ്കെടുത്തത്. കടുത്ത മത്സരമാണ് ഓരോ ഘട്ടത്തിലും നടന്നിരുന്നത്, പങ്കെടുത്ത എല്ലാ ടീമുകളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചതും. 

മികച്ച പ്രകടനത്തിനു ഒടുവിൽ ഫൈനലിൽ എത്തിച്ചേർന്ന ‘ആഹാ സെവൻസും’ & ‘ക്ലൊന്മൽ ടഗ് വാരിയേഴ്സ്’ എന്നിവർ തമ്മിൽ നടന്ന തീപാറുന്ന മത്സരത്തിൽ;  ആദ്യത്തെ രണ്ട്  സെറ്റുകളും എതിരില്ലാതെ  വലിച്ചെടുത്തു കൊണ്ട്  “ക്ലോൺമെല് ടഗ് വാരിയേഴ്സ്”, ആധികാരികമായ ഒന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 

ടിറ്റോയും കിഷോറും ചേർന്ന് നയിക്കുന്ന ക്ലോൺമല് ടഗ് വാരിയേഴ്സ്, ടിപ്പറിയിൽ വച്ച് നടന്ന സമ്മർ ഫെസ്റ്റിവൽ രണ്ടാം സ്ഥാനത്ത് വന്നിരുന്നു. മാനേജർ റോണി, കോച്ച് കീറ്റ്സ്, ട്രഷറർ അനൂപ് കരുണാകരൻ, ട്രെയിനർ ബിബിൻ എന്നിവരുടെ നേതൃത്വത്തിൽ ഒത്തൊരുമയോടെ മുന്നോട്ടുവരുന്ന ഈ ടീമിൻറെ മുഖ്യ സ്പോൺസർ മാക്സ് റിനോവേഷൻസ് ആണ്. 

വടംവലി മത്സരത്തിലെ ഒന്നാം സ്ഥാനക്കാർക്ക് കോർക് പ്രവാസി മലയാളി അസോസിയേഷന്റെ വക 700 യൂറോയും സമ്മാനമായി ലഭിച്ചു. പങ്കെടുത്ത എല്ലാ ടീമുകളെയും, ഒപ്പം പരിപാടിയിൽ ഉണ്ടായിരുന്ന ജനങ്ങളുടെയും ഹൃദയം കവർന്നു കൊണ്ടാണ് ക്ലോന്മെലിൻ്റെ   ചുണകുട്ടികൾ കിരീടത്തിൽ മുത്തമിട്ടത്.

ക്ലോൺമല് ടഗ് വാരിയേഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ:

+353894112129 (റോണി ഫ്രാൻസിസ്)

+353 87 997 8406 (കീറ്റ്സ് ജേക്കബ്)

+353 89 275 4878 (അനൂപ് കരുണാകരൻ)

Share this news

Leave a Reply

%d bloggers like this: