ബ്ലാഞ്ചാർഡ്‌സ് ടൗൺ മലയാളി സമൂഹത്തിന്റെ ഓണാഘോഷം ഓഗസ്റ്റ് 26- ന്; ആകർഷണമായി കുടിൽ ബാന്റിന്റെ സംഗീതനിശ

ഓണം, ജാതി മത ഭേദമന്യേ മലയാളികളുടെ ഒരേയൊരു വികാരം. വേറെ എന്തെല്ലാം ഒഴിവാക്കിയാലും ഇതൊഴിവാക്കാൻ നമുക്ക് പറ്റില്ല. പ്രവാസികളാണെങ്കിൽ പറയുകയും കൂടി വേണ്ട.

ഇക്കുറി ഓണത്തിന് Emerald Island എന്ന പേരിൽ അറിയപ്പെടുന്ന നമ്മുടെ കൊച്ചു അയർലൻഡിൽ, മലയാളികൾ അത്യാവശ്യം തിങ്ങി പാർക്കുന്ന ബ്ലാഞ്ചർട്സ്ടൌൺ എന്ന കുഞ്ഞു പ്രദേശത്തെ മലയാളികൾ ഒത്തൊരുമിച്ചു കൂടി മാവേലിയെ വരവേൽക്കാൻ ഒരുങ്ങുന്നു.

ഓഗസ്റ്റ് മാസം 26-ആം തീയതി രാവിലെ 10:30-ന് ആരംഭിക്കുന്ന പരിപാടികളിൽ പതിവ് ഓണപരിപാടികളിലെ ഓണക്കളികളും, വടംവലിയും, ഓണസദ്യയും, ഇവയ്ക്ക് പുറമെ വ്യത്യസ്തമായ ഫാമിലി ഗേയിമുകളും ഉൾപ്പെടുത്തി, കുടിൽ ബാൻ്റിന്റെ സംഗീത നിശയോട് കൂടി വൈകുനേരം 6.30-ന് അവസാനിക്കുമ്പോൾ ഓർമകളിൽ സൂക്ഷിക്കുവാനുള്ള ഒരു ദിവസമായി അന്ന് മാറിയിരിക്കും എന്ന് ഉറപ്പ്.

Blanchardstown, Clonee, clonsilla, tyrelstown, hollystown, mulhuddart, waterville എന്നീ ഏരിയകൾ കൂടുന്ന ഡബ്ലിൻ 15-ന്റെ ഓണാഘോഷ പരിപാടികളിലേക്ക് മേല്പറഞ്ഞ പ്രദേശങ്ങളിലുള്ള എല്ലാ മലയാളികളെയും ഹൃദയത്തിന്റെ ഭാഷയിൽ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

DUBLIN 15 ONAM CELEBRATIONS
AUG 26 10:30 am
കാസ്റ്റിലേക്നോക്ക് GAA Club

For details :
0879792996, 0892146681, 0870925724, 0896007900

Share this news

Leave a Reply

%d bloggers like this: