പ്രവാസി മലയാളി വാട്ടർഫോഡ് ഓണഘോഷം വർണ്ണാഭമായി

പ്രവാസി മലയാളിയുടെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് പത്തൊൻപതാം തീയതി ശനിയാഴ്ച പത്തുമണിക്ക് മൂൺകോയിൻ പാരിഷ് ഹാളിൽ വച്ച്  സമുചിതമായി ആഘോഷിച്ചു. വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ മേയർ ജോഡി പവർ, റവറന്റ് ഫാദർ മാത്യു കെ.മാത്യു മുഖ്യാതിഥി എന്നിവർ മുഖ്യാതിഥികളായിരുന്നു. വാട്ടർഫോർഡിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന ഒരു പരിപാടിയിൽ ആദ്യമായി ആയിരുന്നു മേയർ ജോഡി പവർ പങ്കെടുത്തത്. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ നാടായ, ഉറവിടമായ ഇന്ത്യയെക്കുറിച്ച്  എത്ര പറഞ്ഞാലും തീരുകയില്ല എന്ന് അദ്ദേഹം പറഞ്ഞു.

സുനിൽകുമാർ പറശ്ശിനിക്കടവിന്റെ കഥകളി ഏവരുടെയും കണ്ണുകൾക്കും കാതുകൾക്കും വിരുന്നൊരുക്കി. സോൾബിറ്റ്സ് ഡബ്ലിൻ ഒരുക്കിയ ഗാനമേള പ്രശംസാർഹമായിരുന്നു.തുടർന്ന് വൈവിധ്യങ്ങളായ കായിക മത്സരങ്ങളും, ഓണസദ്യയും  നടത്തപ്പെട്ടു.ശ്രീ ഷാജി പി.ജോൺ സ്വാഗതവും, ശ്രീ ഷാജി ജേക്കബ് നന്ദിയും രേഖപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: