പൊന്നോണം ആഘോഷിക്കുവാൻ കിൽക്കനിയും ഒരുങ്ങിക്കഴിഞ്ഞു!

കഴിഞ്ഞ രണ്ട് മാസങ്ങളോളം നീണ്ടുനിന്ന കിൽക്കനി മലയാളി അസോസിയേഷന്റെ ഓണഘോഷങ്ങൾക്ക് ഈ മാസം 26-ആം തീയതി ശനിയാഴ്ച കിൽക്കനി O’Loughlin GAA Club – ഹാളിൽ വെച്ച് വർണ്ണാഭമായ പരിസമാപ്തിയാകുന്നു. 

കിൽക്കനി മലയാളി അസോസിയേഷനിലെ കുട്ടികൾക്കായി, ഒരു മാസത്തോളം നീണ്ടുനിന്ന, ക്വിസ് മത്സരത്തിന്റെ ഫൈനലോടെ കൂടി, ശനിയാഴ്ച്ച രാവിലെത്തെ ഓണാഘോഷപരിപാടികൾക്ക് തുടക്കമാകും.

തുടർന്നുള്ള പൊതുസമ്മേളനത്തിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ജോയിന്റ് ഡയറക്ടർ ഫാദർ: ജോയ്സ് നന്ദികുന്നേൽ വിശിഷ്ടാതിഥിയും, തുടർന്ന് തിരുവാതിര, ചെണ്ടമേളം, മാവേലി മന്നൻ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം കലാപരിപാടികൾ, മലയാളി മങ്ക , വിഭവസമൃദ്ധമായ ഓണസദ്യയും, അതോടൊപ്പം കിൽക്കനി മലയാളി അസോസിയേഷനിലെ അംഗങ്ങളുടെ, ആരോഗ്യ പരിരക്ഷയെ മുൻനിർത്തി, ഒരുമാസം കൊണ്ട് നൂറ്കിലോമീറ്റർ നടത്തം – എന്ന ‘Walking challenge-2023 ‘ മൂന്നാം സീസണിലെ വിജയികൾക്കുള്ള സമ്മാനദാനവും, അതുപോലെ ഓണത്തോട് അനുബന്ധിച്ച് നടത്തിയ, ‘Onam Sports Day’ യിലെ വിവിധ മത്സരങ്ങളിൽ വിജയികൾ ആയവർക്കുള്ള പാരിതോഷിക വിതരണവും, തുടർന്ന് വടം വലിയും നടത്തപ്പെടുന്നു.

റിപ്പോർട്ടർ – അനിൽ രാമപുരം

Share this news

Leave a Reply

%d bloggers like this: