Tyrellstown ക്രിക്കറ്റ് ഗ്രൗണ്ടിൽ Aug 19, 20 തിയതികളിൽ ആയി നടത്തപെട്ട പ്രഥമ Sheela Palace AMC ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യൻമാരായി Tallaght Super Kings.
ആവേശോജ്വലമായ ഫൈനലിൽ Waterford Tigers നെ 8 റൺസിന് ആണ് അവർ പരാജയപ്പെടുത്തിയത്.
വിജയികൾക്ക് Sheela Palace AMC എവർ റോളിങ് ട്രോഫിയും €701 ക്യാഷ് പ്രൈസും ലഭിച്ചു. റണ്ണേഴ്സ് അപ്പ് ആയ Waterford Tigers ന് ലഭിച്ചത് Sheela Palace തന്നെ സ്പോൺസർ ചെയ്ത AMC എവർ റോളിങ് ട്രോഫിയും €351 യൂറോയും ആണ്.
രണ്ടു ദിവസം നീണ്ടു നിന്ന ക്രിക്കറ്റ് പോരാട്ടത്തിൽ അയർലണ്ടിൽ നിന്നുള്ള മികച്ച 24 ടീമുകൾ മാറ്റുരച്ചു.
ടൂർണമെന്റിലെ മികച്ച താരം ആയും ( most valuable player of the tournament ) മികച്ച ബാറ്റർ ആയും Waterford Tigers ലെ Zubair Hassan Khan തിരഞ്ഞെടുക്കപ്പെട്ടു. PALS ക്രിക്കറ്റ് ക്ലബ്ബിലെ Jibran ആണ് ബെസ്റ്റ് bowler അവാർഡ്.
ഫൈനലിലെ മികച്ച താരം ആയി TSK യുടെ Sreekanth തിരഞ്ഞെടുക്കപ്പെട്ടു
ടൂർണമെന്റിലെ ഏറ്റവും മനോഹരമായ ക്യാച്ച് അവാർഡ് Waterford Vikings-ലെ Abu Sharief കരസ്ഥമാക്കി
Moment of the Tournament അവാർഡ് Waterford Tigers-ലെ Unni സ്വന്തമാക്കി
ക്വാർട്ടർ ഫൈനൽ മുതൽ ഫൈനൽ വരെ ഉള്ള എല്ലാ മത്സരത്തിലും മികച്ച കളിക്കാരന് അവാർഡ് ലഭിച്ചു എന്നതും ഈ ടൂർണ്ണമെന്റെ പ്രത്യേകതയാണ്.
RECRUITNET EDUCATION CONSULTANCY, TILEX, BIKANO, HIGHER STUDIES ABROAD, OSCAR TRAVELS, SELECT ASIA, ANGEL CARE CONSULTANCY, FINTECH PRO, SHAMROCK HOLIDAYS തുടങ്ങിയവർ ആയിരുന്നു മറ്റു സ്പോൺസർമാർ.
ടൂർണമെന്റ് വമ്പിച്ച വിജയമാക്കാൻ സഹായിച്ച സ്പോൺസർമാർക്കും പങ്കെടുത്ത എല്ലാ ടീമുകൾക്കും AMC നന്ദി അറിയിച്ചു.