വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി ഇന്ന്( ആഗസ്റ്റ് 26 ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.ഉച്ചയ്ക്ക് ഒരുമണി മുതൽ ആരംഭിക്കുന്ന ഓണാഘോഷം രാത്രി എട്ടുമണിയോടെ കൂടി പരിസമാപിക്കുന്നതാണ്.
അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഓണാഘോഷ പരിപാടികളുടെ മാറ്റുകൂട്ടും. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
