ദ്രോഗഡ: ദ്രോഗഡ ഇന്ത്യൻ അസോസിയേഷന്റെ (DMA) ‘ഒന്നിച്ചോണം പൊന്നോണം’ ഓഗസ്റ്റ് 26-ന് അയർലൻഡ് ഇന്ത്യൻ അംബാസിഡർ അഖിലേഷ് മിശ്ര ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 10 വരെയാണ് ഡിഎംഎ ഓണാഘോഷത്തിന്റെ പ്രധാന പരിപാടികൾ. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കലാ കായിക മത്സരങ്ങൾ, സ്ത്രീകളും പുരുഷന്മാരും പങ്കെടുക്കുന്ന വടം വലി, ഓണ സദ്യ, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ലൈവ് ബാൻഡ് എന്നിവ ഉണ്ടാകും. ഇതോടൊപ്പം വൈകിട്ട് 4.30 മുതൽ 8 വരെ ലൈവ് നാടൻ ചായക്കടയും ഉണ്ടാകും.
ഉദ്ഘാടന ചടങ്ങിൽ അഖിലേഷ് മിശ്രയെ കൂടാതെ ദ്രോഗഡ മേയർ ഐലീൻ ടുള്ളി, ടിഡി ജെഡ് നാഷ്, ഔർ ലേഡി ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് നഴ്സ് അഡ്രിയാൻ ക്ലെയറി എന്നിവർ ഉൾപ്പടെ നിരവധി പ്രമുഖർ പങ്കെടുക്കും. ഓണാഘോഷങ്ങളോട് അനുബന്ധിച്ച് റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പും നടക്കും. ഓണാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയതായും ഏവരെയും ദ്രോഗഡ ടുള്ളിയാലൻ പാരീഷ് ഹാളിലേക്ക് സ്വാഗതം ചെയുന്നതായും കോർഡിനേറ്റർമാരായ എമി സെബാസ്റ്റ്യൻ, ബേസിൽ എബ്രഹാം, ഉണ്ണികൃഷ്ണൻ നായർ എന്നിവർ അറിയിച്ചു.

