ലിവിങ് സെർറ്റ് വിജയാഘോഷം ദുരന്ത കടലായി മാറി. 

ലിവിങ് സെർറ്റ് വിജയാഘോഷത്തിനിടയിൽ കാർ അപകടത്തിൽപ്പെട്ട് ഇന്നലെ   മികച്ച വിജയം കൈവരിച്ച മൂന്നുപേർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. കൗണ്ടി ട്രിപ്പറെറിയിലെ ക്ളോണ്മലിൽ ആണ് എല്ലാവരെയും ദുഃഖത്തിൽ ആക്കിയ ദാരുണ അപകടം സംഭവിച്ചത്. വിജയ് ആഘോഷത്തിന്റെ ഭാഗമായി കാറിൽ സഞ്ചരിക്കുമ്പോൾ കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടാണ് നാലുപേർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ മൂന്നു പെൺകുട്ടികളും 20 വയസ്സുള്ള ഒരാൺകുട്ടിയും ഉൾപ്പെടുന്നു. മൂന്നു പെൺകുട്ടികളും സഹപാഠികൾ ആയിരുന്നു. 

ഇന്നലെ പ്രസിദ്ധീകരിച്ച ലിവിംഗ് സെറ്റ് റിസൾട്ടിൽ മൂന്നുപേരും മികച്ച വിജയം കൈവരിച്ചിരുന്നു. അതിനെ തുറന്നുണ്ടായ ആഘോഷത്തിനിടയിലാണ് കണ്ണീരിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടികളിൽ ഒരാളുടെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെയാണ്  നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നാലുപേരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. അപകടത്തിൽ തകർന്നു തരിപ്പണമായ കാറിൽ നിന്ന് വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തകർ നാലുപേരെയും പുറത്തു എത്തിച്ചത്. മരണമടഞ്ഞവരുടെ മൃതദേഹം  ക്ളോൺമലിൽ ഉള്ള സൗത്ത് ട്രിപ്പറേറി റീജണൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഗാർഢ മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അപകടത്തിന്റെ ദൃശ്യങ്ങൾ നിരവധിപേർ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ഇത് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്നും ഇനി ആരും അത് ഷെയർ ചെയ്യരുത് എന്നും ഗാർഡ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: