ദ്രോഗ്‌ഹെഡ സേക്രഡ് ഹാർട്ട് സെക്കന്ററി സ്കൂൾ വിദ്യാര്‍ത്ഥിയായിരുന്ന ഡാലിൻ മറിയ സജി ലിവിംഗ് സര്‍ട്ടില്‍ 625 പോയിന്റുകള്‍ നേടി അയര്‍ലണ്ട് മലയാളികള്‍ക്കിടയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി. ചാലക്കുടി കുറ്റിക്കാട് സ്വദേശികളായ സജി പേരപ്പാടൻ ജോസ് – ഷോണി ജോൺ ദമ്പതികളുടെ മകളാണ് ഡാലിൻ . ഡാലിന്റെ മാതാപിതാക്കൾ ദ്രോഗ്‌ഹെഡ Our Lady of Lourdes Hospital -ലിൽ ജോലി ചെയ്യുന്നു. സഹോദരി : ഡിയോണ സജി , സഹോദരൻ : ഡോണൽ സജി .
ഡാലിന്റെ തുടർപഠനത്തിനും മികച്ച ഒരു കരിയർ തിരഞ്ഞെടുക്കുന്നതിനും റോസ് മലയാളത്തിലെ ആശംസകൾ.