മായോ മലയാളീ അസോസിയേഷന്റെ 2023 ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി .

ഓഗസ്റ്റ് 26-ന്  ബോഹോള ഷെറിഡാൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൽ വെച്ച്  മായോ മലയാളീ അസോസിയേഷന്റെ 2023 ഓണാഘോഷം വർണ്ണാഭമായി കൊണ്ടാടി .
. സിബി കാസിൽബർ, പ്രമീള ഫോസ്‌ഫോർഡ്  തിരി തെളിയിച്ചു ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു . വിശിഷ്ട അതിഥി ആയി മലയാള സിനിമാതാരം ജുവൽ മേരിയും എത്തിയിരുന്നു . അസോസിയേഷൻ ഭാരവാഹികളായ  ജിനീഷ് , മനു , നിഖിൽ , ജിന്റോ , ജസ്റ്റിൻ , അഞ്ജലി , സ്റ്റെഫി  ഇവർ ആഘോഷപരിപാടികൾക്കു നേതൃത്വം നൽകി . കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങളും , പൂക്കള മത്സരവും , വടംവലിയും തുടർന്ന്  ഓണസദ്യയും  നടത്തപ്പെട്ടു.

മായോ ബീറ്റ്‌സ് ഒരുക്കിയ പൂവിളി ഗാനമേള പ്രശംസാർഹമായിരുന്നു. വിവിധതരം സമ്മാനങ്ങൾ നൽകികൊണ്ട് അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തിരശീല വീണു.

Share this news

Leave a Reply

%d bloggers like this: