വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ (വാങ്ങിപ്പ് പെരുന്നാൾ )2023 ആഗസ്റ്റ് മാസം 26,27 (ശനി, ഞായർ )ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി ആചരിക്കുകയാണ് .
ഇരുപത്തിയാറ് ശനിയാഴ്ച വൈകുന്നേരം പെരുന്നാള്‍ കൊടിയേറ്റവും, തുടർന്ന് സന്ധ്യ നമസ്കാരവും , 6:00 മണിക്ക് സുവിശേഷ പ്രസംഗവും നടത്തുന്നതാണ് .
പ്രധാന പെരുന്നാള്‍ ദിവസമായ ആഗസ്റ്റ് ഇരുപത്തിഏഴാം തീയ്യതി ഞാറാഴ്ച രാവിലെ 9:15 ന് : പ്രഭാത പ്രാർത്ഥന ,9:45 ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍ അലക്സന്ത്രയോസ് തിരുമേനി വിശുദ്ധകുര്‍ബ്ബാന അർപ്പിക്കുകയും അനുഗ്രഹ പ്രഭാഷണം നടത്തുന്നതുമാണ്.. തുടർന്ന് സണ്ടേസ്കൂൾ കുട്ടികൾക്കുള്ള ഗ്രാജുവേഷൻ സെറിമണിയും സമ്മാനദാനവും നടത്തുന്നതാണ്. 12.45 ന് ഭക്തിനിർഭരമായ റാസാ, നേർച്ചവിളമ്പ് , ആദ്യഫല ലേലം ,സ്നേഹവിരുന്ന് ഇവയും നടത്തുന്നതാണ്. 2.30 ന് പ്രാർത്ഥനയോടുകൂടെ പെരുന്നാൾ കൊടി ഇറക്കുന്നതോടെ ഈ വർഷത്തേ ശൂനോയോപെരുന്നാൾ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകളും പെരുന്നാളിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യപരിപാടികളും വാട്ടർഫോർഡിലുള്ള സെ.പാട്രിക്ക് ചർച്ചിൽ വെച്ച് നടത്തപ്പെടുത്തുന്നു.
എന്ന്, ഫാ. ഡോ.ജോബിമോൻ സ്കറിയ (വികാരി) ,
ഫാ. ബിബിൻ ബാബു (സഹ വികാരി).
ശ്രീ. ഗ്രേസ് ജേക്കബ് ജോൺ(ട്രസ്റ്റി) ,
ശ്രീ . സ്കറിയ ഈപ്പൻ ( സെക്രട്ടറി )
