ലൂക്കൻ : ലിവിങ് സെർട്ട് പരീക്ഷയിൽ ലൂക്കൻ മലയാളികൾക്ക് ചരിത്ര വിജയം. ലൂക്കൻ മലയാളി ക്ലബ് പ്രസിഡന്റ് റെജി കുര്യന്റെയും, മോളിയുടെയും മകൻ ജെറിക്ക് ആന്റണി 625 മാർക്ക് കരസ്ഥമാക്കി.
ലൂക്കൻ മലയാളി ക്ലബ് ട്രഷററും, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറിയുമായ റോയി പേരയിലിന്റെയും,ലൂക്കൻ സീറോ മലബാർ സഭ സെക്രട്ടറി ജെസ്സിയുടെയും മകൾ റോസ് മരിയ റോയിയും ഫുൾ മാർക്ക് നേടി.
ജെറിക്ക് ആന്റണിക്ക് യു സി ഡി യിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കുവാനാണ് ഇഷ്ടം. റോസ് മരിയ റോയി ആക്ഷൂറിയൽ സയൻസ് അല്ലെങ്കിൽ മെഡിസിൻ പഠനമാണ് ലക്ഷ്യമിടുന്നത്. കലാ രംഗത്തും സജീവ സാന്നിധ്യമാണ് റോസ്മരിയ റോയി.
പാമേഴ്‌സ്ടൗണിൽ നിന്നുള്ള ബേബിച്ചൻ, ഷേർളി ദമ്പതികളുടെ മകൻ റയാൻ ജോസഫും മുഴുവൻ മാർക്കും കരസ്ഥമാക്കി.
ലൂക്കനിൽ നിന്ന് തന്നെയുള്ള ആന്റോയുടെയും പ്രിൻസി മുണ്ടാടന്റെയും മകൻ ജോഷ്വാ 613 മാർക്ക് നേടി രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ ലീഡറും മികച്ച ഫുട്ബോൾ കളിക്കാരനുമായ ജോഷ്വാ പിയാനോയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗിൽ ഡിഗ്രി പഠനമാണ് ജോഷ്വാ ലക്ഷ്യമിടുന്നത്. ലൂക്കനിൽ നിന്നുള്ള പതിനഞ്ചോളം കുട്ടികളും മികച്ച വിജയം കരസ്ഥമാക്കി ലൂക്കൻ മലയാളികൾക്ക് അഭിമാനമായി മാറി.