കോർക്കിൽ അന്തരിച്ച ഏഴ് വയസുകാരി ലിയാനയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ പ്രവാസികൾ കൈകോർക്കുന്നു

കോര്‍ക്കില്‍ അന്തരിച്ച മലയാളിയായ ഏഴ് വയസുകാരി ലിയാന ലിജു ജോസഫിന്റെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാനായി കൈകോര്‍ത്ത് അയര്‍ലണ്ടിലെ പ്രവാസിസമൂഹം. ഓഗസ്റ്റ് 25-നാണ് ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ലിയാന വിട പറഞ്ഞത്. 2021-ലാണ് ലിയാനയോടൊപ്പം കുടുംബം അയര്‍ലണ്ടിലെത്തിയത്.

കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ലിയാനയുടെ അമ്മ ജിന്‍സി. അയര്‍ലണ്ടിലെത്തിയ ശേഷമായിരുന്നു ലിയാനയുടെ അസുഖവിവരം മതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ഇതോടെ ജിന്‍സിക്കും ഭര്‍ത്താവ് ലിജുവിനും പലപ്പോഴും ജോലി മാറ്റി വച്ച് കുഞ്ഞിനെ പരിപാലിക്കേണ്ടതായി വന്നു. ലിയാനയ്ക്ക് ഇവാന എന്നൊരു സഹോദരി കൂടിയുണ്ട്.

നിലവില്‍ ലിയാനയുടെ ഭൗതികശരീരം ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുന്ന കുടുംബം വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുകയാണ്. അതിനാല്‍ ലിയാനയുടെ കുടുംബത്തെ സഹായിക്കാനായി അയര്‍ലണ്ടിലെ പ്രവാസിസമൂഹം കൈകോര്‍ത്തിരിക്കുകയാണ്. തങ്ങളാല്‍ കഴിയുന്ന തുക സഹായമായി നല്‍കി എല്ലാവരും ഈ നന്മ നിറഞ്ഞ പ്രവൃത്തിയില്‍ പങ്കാളികളാകുക.

സംഭാവന നല്‍കാനുള്ള ലിങ്ക് ഇവിടെ:

https://www.idonate.ie/crowdfunder/JINCYTHOMAS

Share this news

Leave a Reply

%d bloggers like this: