ഐറിഷ് ക്രിക്കറ്റ് ലോകത്ത് പുതുചരിത്രം തീർക്കുന്ന Royal Cricketers Meath (RCM)

ഐറിഷ് ക്രിക്കറ്റിന്റെ ഭൂമികയെ തങ്ങളുടെ മികവുറ്റ പ്രകടനത്താൽ ആവേശംകൊണ്ടിളക്കിമറിക്കുന്ന യുവതാരങ്ങൾ. ഈ വർഷത്തെ ഓണഘോഷങ്ങളുടെ ഭാഗമായി ദ്രോഗഡ EMCC ഇക്കഴിഞ്ഞ ഞായറാഴ്ച (27/08/23) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ, മിന്നുന്ന വിജയങ്ങളിലൂടെ ജേതാക്കൾക്കുള്ള ട്രോഫി കരസ്തമാക്കിയ നാവൻ റോയൽസ് സ്പോർട്സ് ക്ലബ്ബിന്റെ ഭാഗമായ Royal Cricketers Meath (RCM) ടീമംഗങ്ങളെ ഏറ്റവും ലളിതമായിപ്പോലും അങ്ങിനെയേ വിശേഷിപ്പിക്കാനാകൂ.

ടൂർണമെന്റിന്റെ പ്രാഥമിക മത്സരങ്ങളിൽ ലൂക്കൻ കോൺഫഡന്റ് ക്രിക്കറ്റേഴ്സിനെയും, കാസ്സിൽലാൻഡ് ക്രിക്കറ്റ് ക്ലബ്ബിനെയും, കെ സി സിയെയും പരാജയപ്പെടുത്തി ഫൈനലിൽ എത്തിയ Royal Cricketers Meath(RCM) ആവേശകരമായ ഫൈനൽ മത്സരത്തിൽ എ എം സി ആദംസ്‌ടൗൺ ഉയർത്തിയ 36 റൺസിന്റെ വിജയലക്ഷ്യം വെറും 4.3 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 

കേരളത്തിന്റെ ഏറ്റവും വലിയ ഉത്സവമായ ഓണം ആഘോഷിക്കാൻ തയ്യാറെടുക്കുകയായിരുന്ന മീത്ത്‌ പ്രവാസി കൂട്ടായ്മയ്ക്കും, നാവൻ റോയൽസ് സ്പോർട്സ് ക്ലബ്ബിനും Royal Cricketers Meath(RCM) ടീം നൽകിയ അതിഗംഭീരമായ ഓണസമ്മാനമായാണ് കൗണ്ടി മീത്തിലുള്ള ഓരോ കായികപേമിയും ഈ വിജയത്തെ കാണുന്നത്.

Share this news

Leave a Reply

%d bloggers like this: