അയർലണ്ടിൽ മലയാളി നഴ്‌സ്‌ റോജി പി ഇടിക്കുള (37) നിര്യാതനായി.

ഗോൾവേ :അയർലണ്ടിലെ ഗോൾവേ   Tuam-ൽ  മലയാളി നഴ്‌സ്  റോജി  പി ഇടിക്കുള (37) നിര്യാതനായി. ഏറെ ദിവസങ്ങളായി ഡബ്ലിൻ  ബൂമോണ്ട്   ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന റോജി ഇന്ന് വൈകിട്ട് ആറരയോടെയാണ് അന്തരിച്ചത്.

പത്തനംതിട്ട കുളനട മാന്തുക  പുതുപ്പറമ്പിൽ ( വലിയ വിളയിൽ റോജി വില്ല ) പരേതനായ ജോൺ ഇടിക്കുളയുടെയും,റോസമ്മ ഇടിക്കുളയുടെയും മകനാണ്.
ഭാര്യ സ്നേഹ   Tuam   – ലെ സ്റ്റെല്ലാ മേരീസ്  നഴ്‌സിംഗ് ഹോമിലെ സ്റ്റാഫ് നഴ്‌സാണ് .എവ്‌ലീൻ (7  വയസ് ) എൽസ (5 വയസ് ) എന്നിവർ ഹോളി ട്രിനിറ്റി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

Share this news

Leave a Reply

%d bloggers like this: