ഡബ്ലിനിൽ 2 ലക്ഷം യൂറോയ്ക്ക് താഴെയുള്ള 5 മനോഹര വീടുകൾ!

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ പ്രവാസികളായി അയര്‍ലണ്ടില്‍ ജീവിക്കുന്നവര്‍ക്ക് വീടുകളുടെ ലഭ്യതക്കുറവും, ഉയര്‍ന്ന വിലയും കാരണം പലപ്പോഴും ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാതെ മാറ്റിവയ്‌ക്കേണ്ടി വരുന്നു. പക്ഷേ കുറച്ച് സമ്പാദ്യം കൂട്ടിവച്ച്, ഒന്ന് കാര്യമായി അന്വേഷണം നടത്തിയാല്‍ നിങ്ങളുടെ ബജറ്റിന് ഒത്തിണങ്ങിയ ഒരു വീട് അയര്‍ലണ്ടില്‍ കണ്ടെത്താന്‍ സാധിച്ചേക്കും. ഇതാ ഡബ്ലിന്‍ കൗണ്ടിയില്‍ 200,000 യൂറോയ്ക്ക് താഴെ വിലയുള്ള 5 വീടുകള്‍. Daft.ie വെബ്സൈറ്റിലാണ് ഇവ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

1. 1 ബെഡ്, 1 ബാത്ത്, 50 മീറ്റര്‍ സ്‌ക്വയര്‍, ടെറസ്

അഡ്രസ്: 19 Lower Main Street, Rush, Co. Dublin

വില: 175,000 യൂറോ

Rush ഗ്രാമത്തിലെ ഹൃദഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ ഒരു ബെഡ്‌റൂം (ഡബിള്‍ ബെഡ്) ആണ് ഉള്ളത് എന്നതിനാല്‍ ചെറിയ കുടുംബങ്ങള്‍ക്ക് അനുയോജ്യമാണ്. കടകള്‍, റസ്റ്ററന്റുകള്‍, Rush/Lusk ട്രെയിന്‍ സ്റ്റേഷന്‍ എന്നിവയെല്ലാം സമീപത്ത് തന്നെയാണ്.

ലിവിങ് റൂം, കിച്ചണ്‍, ഡൈനിങ് റൂം, വാഷിങ് മെഷീന്‍ ഘടിപ്പിക്കാനുള്ള പ്ലംബിങ് സൗകര്യം, പിന്‍വശത്ത് ചെറിയ ടെറസ് എന്നിവയാണ് സൗകര്യങ്ങള്‍.

എന്‍ട്രന്‍സ് ഹാള്‍, വയേര്‍ഡ് അലാറം സംവിധാനം എന്നിവയും ഇവിടെയുണ്ട്.

പാര്‍ക്കിങ് സ്ട്രീറ്റിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daft.ie/for-sale/terraced-house-19-lower-main-street-rush-co-dublin/5363144

2. 3 ബെഡ്, ബാത്ത്, ഡിറ്റാച്ച്ഡ്

അഡ്രസ്: 28A Virginia Park, Finglas South, Finglas, Dublin 11

വില: 179,950

3 ബെഡ്‌റൂമുകളുള്ള ഈ വീട് അത്യാവശ്യം നല്ല സൗകര്യങ്ങളുള്ളതിനാല്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുയോജ്യമാണ്. ഫസ്റ്റ് ടൈം ബയേഴ്‌സിനും ഏറെ അനുയോജ്യമാണിത്.

എന്‍ട്രന്‍സ് ഹാള്‍, ലിവിങ് റൂം, കിച്ചണ്‍/ ഡൈനിങ് റൂം, ഫാമിലി ബാത്‌റൂം എന്നിവയാണ് പ്രധാന സൗകര്യങ്ങള്‍.

കടകളും മറ്റും സമീപപ്രദേശത്ത് തന്നെയാണ്. Charlestown Shopping Centre, Finglas Village എന്നിവിടങ്ങളില്‍ നിന്നും 10 മിനിറ്റ് ഡ്രൈവ് ആണ് വീട്ടിലേയ്ക്ക്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daft.ie/for-sale/detached-house-28a-virginia-park-finglas-south-finglas-dublin-11/3439017

3. 2 ബെഡ്, 2 ബാത്ത്, 63 മീറ്റര്‍ സ്‌ക്വയര്‍, ടെറസ്

അഡ്രസ്: 120 Brega, Hamlet Lane, Balbriggan, Co. Dublin

വില: 195,000 യൂറോ

Castlemill Shopping centre-ല്‍ നിന്നും നടന്നെത്താവുന്ന ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വീട് പുതുതായി പെയിന്റ് ചെയ്ത് സുന്ദരമാക്കിയിട്ടുണ്ട്.

എന്‍ട്രന്‍സ് ഹാള്‍, കിച്ചണ്‍/ ഡൈനിങ് റൂം, ലിവിങ് റൂം, 2 ഡബിള്‍ ബെഡ്‌റൂം, ഫാമിലി ബാത്‌റൂം എന്നിവ കുടുംബമായി താമസിക്കാന്‍ ഉതകുന്നതാണ്. പുറകുവശത്തായി ഒരു പൂന്തോട്ടവുമുണ്ട്.

M1 motorway, M50 എന്നിവിടങ്ങളിലേയ്ക്കും നടന്നെത്താവുന്ന ദൂരമേയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daft.ie/for-sale/terraced-house-120-brega-hamlet-lane-balbriggan-co-dublin/4671070

4. 3 ബെഡ്, 1 ബാത്ത്, 79 മീറ്റര്‍ സ്‌ക്വയര്‍, സെമി ഡിറ്റാച്ച്ഡ്

അഡ്രസ്: 9 Montpelier View, Tallaght, Dublin 24

വില: 195,000 യൂറോ

Square shopping centre-ല്‍ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ വീട് കുടുംബമായി താമസിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്നതാണ്. കടന്നുചെല്ലുമ്പോളുള്ള സിറ്റിങ് റൂം, വിശാലമായ കിച്ചണ്‍/ ഡൈനിങ് ഏരിയ, പിന്നിലെ പൂന്തോട്ടം എന്നിവയാണ് സൗകര്യങ്ങള്‍.

ഒരു സിംഗിള്‍ ബെഡ്‌റൂം, രണ്ട് ഡബിള്‍ ബെഡ്‌റൂം എന്നിവയ്‌ക്കൊപ്പം മാസ്റ്റര്‍ ബെഡ്‌റൂമില്‍ വാര്‍ഡ്രോബ് സൗകര്യവും, പ്രധാന ബാത്‌റൂമില്‍ ഷവര്‍ സൗകര്യവുമുണ്ട്.

പബ്ബുകള്‍, റസ്റ്ററന്റുകള്‍, ലെഷര്‍ സെന്ററുകള്‍ എന്നിവ സമീപപ്രദേശങ്ങളിലായുണ്ട്. സ്‌കൂളുകളും, Tallaght Hospital-ലും സമീപം തന്നെ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daft.ie/for-sale/semi-detached-house-9-montpelier-view-tallaght-dublin-24/5395403

5. 1 ബെഡ്, 1 ബാത്ത്, 32 മീറ്റര്‍ സ്‌ക്വയര്‍, ടെറസ്

അഡ്രസ്: 5 Park Street, Ballyfermot, Dublin 10

വില: 199,950 യൂറോ

Lower Ballyfermot/Inchicore-ലെ The Ranch-ലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റി സെന്ററില്‍ നിന്നും 3 മൈല്‍ അകലമാണ് ഉള്ളത്.

ഒരു ബെഡ്‌റൂം, എകസ്റ്റന്‍ഡഡ് കിച്ചണ്‍, ഓപ്പണ്‍ പ്ലാന്‍ ലോഞ്ച്, സണ്‍റൂം, യൂട്ടിലിറ്റി, ഹോം ഓഫിസ്, ബാത്‌റൂം എന്നിവയാണ് സൗകര്യങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.daft.ie/for-sale/terraced-house-5-park-street-ballyfermot-dublin-10/5352262

Share this news

Leave a Reply

%d bloggers like this: