അയര്‍ലണ്ടിലെ ഗോള്‍വേയില്‍ അന്തരിച്ച മലയാളി നഴ്സ് റോജി പി ഇടിക്കുളയുടെ ഭൌതിക ശരീരം സെപ്റ്റംബര്‍ 6 ബുധനാഴ്ച കൌണ്ടി ഗോൾവേയില്‍ Tuam-ലുള്ള ഗ്രോഗന്റ്സ് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 5 മണി മുതല്‍ 7 മണി വരെയാണ് മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നത്.
ഡബ്ലിനിലെ ബൂമോണ്ട് ആശുപത്രിയില്‍ ദിവസങ്ങളായി റോജി ചികിത്സയില്‍ കഴിയുന്നതിടെയാണ് മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 1 വൈകിട്ട് 6.30-ടെയാണ് മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ട കുളനടയിലെ മാന്തുക പുതുപ്പറമ്പില്‍ (വലിയ വിളയില്‍ റോജി വില്ല) പരേതനായ ജോണ്‍ ഇടിക്കുളയുടെയും റോസമ്മ ഇടിക്കുളയുടെയും മകനാണ് റോജി. ഭാര്യ സ്നേഹ ട്യൂമിലെ സ്റ്റെല്ലാ മേരീസ് നഴ്സിംഗ് ഹോമിലെ സ്റ്റാഫ് നേഴ്സ് ആയി പ്രവര്‍ത്തിച്ച് വരികയാണ്. മക്കളായ എവ്ലീൻ(7), എല്‍സ(5) എന്നിവര്‍ ഡബ്ലിനിലെ ഹോളി ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
റോജിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കുടുംബത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി നടത്തി വരുന്ന ധനസമാഹരണത്തില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: https://www.gofundme.com/f/support-for-rojis-funeral-repatriation-expense?utm_campaign=p_lico+share-sheet-first-launch&utm_medium=social&utm_source=whatsapp