അയർലണ്ടിൽ ഏറ്റവും ജനപിന്തുണ Sinn Fein-ന് തന്നെ; പിന്തുണ വർദ്ധിപ്പിച്ച് Fine Gael

പുതിയ അഭിപ്രായവോട്ടെടുപ്പിലും അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. അതേസമയം മുമ്പ് നടത്തിയ വോട്ടെടുപ്പിലെക്കാള്‍ പിന്തുണ ചെറിയ രീതിയില്‍ കുറഞ്ഞിട്ടുമുണ്ട്.

ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി Sunday Independent/ Ireland Thinks poll-ല്‍ രാജ്യത്തെ 33% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ ഇത്തവണ കുറഞ്ഞു.

2% പിന്തുണ വര്‍ദ്ധിപ്പിച്ച് ഭരണകക്ഷിയായ Fine Gael 21 ശതമാനം പിന്തുണ നേടി. മറ്റൊരു ഭരണകക്ഷിയായ Fnna Fail-ന്റെ പിന്തുണ 18% എന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.

1% പിന്തുണ വര്‍ദ്ധിച്ച് സോഷ്യല്‍ ഡെമോക്രാറ്റ്‌സ് 6 ശതമാനത്തിലേയ്ക്ക് എത്തിയപ്പോള്‍, ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണ 5-ല്‍ നിന്നും 2 ശതമാനമായി കുറഞ്ഞു.

മറ്റ് പാര്‍ട്ടികള്‍ക്കുള്ള ജനപിന്തുണ ഇപ്രകാരം:
Labour Party- 3%
Solidarity People Before Profit- 3%
Aontú- 2%.

Share this news

Leave a Reply

%d bloggers like this: