Energia, Pinergy എന്നിവയ്ക്ക് പിന്നാലെ വൈദ്യുതി, ഗ്യാസ് വിലക്കുറവ് പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland. മൂന്നര വര്‍ഷത്തിനിടെ ഇതാദ്യമായാണ് കമ്പനി ഊര്‍ജ്ജത്തിന് വില കുറയ്ക്കുന്നത്.
വൈദ്യുതിക്ക് യൂണിറ്റിന് 10 ശതമാനവും, ഗ്യാസിന് 12 ശതമാനവും വില കുറയ്ക്കുമെന്നാണ് Electric Ireland അറിയിച്ചിരിക്കുന്നത്. നവംബര്‍ 1 മുതല്‍ കുറഞ്ഞ നിരക്ക് നിലവില്‍ വരും. വൈദ്യുതി, ഗ്യാസ് എന്നിവയുടെ നിലവിലെ സ്റ്റാന്‍ഡിങ് ചാര്‍ജ്ജിനും സമാനമായ നിരക്കില്‍ വില കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
വിലക്കുറവ് നിലവില്‍ വരുന്നതോടെ ഓരോ വീട്ടുകാര്‍ക്കും വൈദ്യുതി ബില്ലില്‍ വര്‍ഷം 212 യൂറോയും, ഗ്യാസ് ബില്ലില്‍ 216 യൂറോയും ലാഭിക്കാന്‍ കഴിയും.
അതേസമയം കഴിഞ്ഞ ഒക്ടോബറില്‍ വൈദ്യുതിക്ക് 40%, ഗ്യാസിന് 50% എന്നിങ്ങനെ വില കുത്തനെ ഉയര്‍ത്തിയതിന് ശേഷമാണ് നിലവില്‍ ഈ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
രാജ്യത്ത് ഏകദേശം 1.1 മില്യണ്‍ ഉപഭോക്താക്കളാണ് Electric Ireland-ന് ഉള്ളത്. 170,000 പേര്‍ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കളായുമുണ്ട്.