Westport-ൽ നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

കൗണ്ടി മേയോയിലെ Westport-ല്‍ അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു 60-ലേറെ പ്രായമുള്ള Peter McDermott ആക്രമിക്കപ്പെട്ടത്.

പരിക്കുകളോടെ Mayo University Hospital-ല്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.

അതേസമയം ആക്രമണവുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഗാര്‍ഡ ഞായറാഴ്ച അറസ്റ്റ് ചെയ്ത ചെറുപ്പക്കാരനെ പിന്നീട് വെറുതെ വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച പുലര്‍ച്ചെ 1 മണിക്കും 2 മണിക്കും ഇടയില്‍ Westport-ലെ High Street-ലോ പരിസരപ്രദേശത്തോ വച്ച് സംശയാസ്പദമായ തരത്തില്‍ എന്തെങ്കിലും കണ്ടവരോ, അക്രമികളുടെ ദൃശ്യങ്ങള്‍ യാദൃശ്ചികമായി സിസിടിവിയിലോ, വാഹനത്തിന്റെ ഡാഷ് ക്യാമറയിലോ പതിഞ്ഞിട്ടുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Share this news

Leave a Reply

%d bloggers like this: